ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ യു​വാ​വി​ന് കോ​വി​ഡ്
Monday, July 6, 2020 11:47 PM IST
വി​ഴി​ഞ്ഞം: പ​തി​നാ​ല് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ പോ​യ യു​വാ​വി​ന് ഒ​ന്പ​ത് ദി​വ​സ ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യ പു​ല്ലു​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി . ഇ​തോ​ടെ​തീ​ര​ദേ​ശം കൂ​ടു​ത​ൽ​ആ​ശ​ങ്ക​യി​ലാ​യി.
ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​റ​വി​ട മ​റി​യാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് രോ​ഗം സ്ഥി​രി​ക​രി​ച്ചി​രു​ന്നു.​പു​ല്ലു​വി​ള​ക്ക് സ​മീ​പം പ​ള്ളം സ്വ​ദേ​ശി​യാ​യ പ​ത്തൊ​ൻ​പ​ത്കാ​ര​നാ​ണ് ഇ​ന്ന​ലെ രോ​ഗം പോ​സി​റ്റീ​വാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 13ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യു​വാ​വ് പു​ല്ലു​വി​ള സ്കൂ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​പ​തി​നാ​ല് ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ൽ ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ നാ​ൽ​പ്പ​തു പേ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​യാ​ൾ.​
വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ യു​വാ​വ് ക​ഴി​ഞ്ഞ ര​ണ്ടി​ന് പ​നി​യും ദേ​ഹാ​സ്വാ​സ്ത്യ​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പു​ല്ലു​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​താ​യി തെ​ളി​ഞ്ഞ​ത്.​ഇ​തോ​ടെ യു​വാ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു. ഉ​റ​വി​ട​മ​റി​യാ​തെ​സ​മ്പ​ർ​ക്ക​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഞാ​യ​റാ​ഴ്ച മു​ത​ൽ ഇ​വി​ടെ​ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് തീ​ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കി ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ യു​വാ​വി​ന്‍റെ രോ​ഗ​ബാ​ധ. ഇ​രു​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ആ​ൾ​ക്കാ​രു​ടെ സ്ര​വ ശേ​ഖ​ര​ണം ഇ​ന്ന് മു​ത​ൽ ന​ട​ത്തും. എ​ന്നാ​ൽ ക​രിം​കു​ള​ത്ത് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ തൊ​ട്ട​ടു​ത്ത തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ കാ​ഞ്ഞി​രം​കു​ളം, കോ​ട്ടു​കാ​ൽ, പൂ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ശ​ങ്ക​വ​ർ​ദി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി പേ​ർ​ക്വാ​റ​ന്‍റൈ​നി​ൽക​ഴി​യു​ന്നു​ണ്ട്.