വ​ട്ട​പ്പാ​റ​യി​ല്‍ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന
Monday, July 6, 2020 11:47 PM IST
വെ​മ്പാ​യം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ വ​ട്ട​പ്പാ​റ​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി വ​ട്ട​പ്പാ​റ പോ​ലീ​സ്. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഡി​ഐ​ജി സ​ഞ്ച​യ് കു​മാ​ർ ഗ​രു​ദി​നും റൂ​റ​ൽ​എ​സ്പി ബി.​അ​ശോ​ക​നും എ​ത്തി. എം​സി റോ​ഡി​ൽ വ​ട്ട​പ്പാ​റ, വെ​ഞ്ഞാ​റ​മൂ​ട്, കി​ളി​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും വ​ട്ട​പ്പാ​റ​യി​ൽ 24മ​ണി​ക്കൂ​റും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും എ​ന്ന്‍ ഡി​ഐ​ജി പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും എ​ന്ന്‍ വ​ട്ട​പ്പാ​റ സി​ഐ ബി​നു കു​മാ​ര്‍ പ​റ​ഞ്ഞു.