അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രു​ന്നു അ​പേ​ക്ഷി​ക്കാം
Monday, July 6, 2020 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട് : മ​ണ​ലി​മു​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ക്ക് വീ​ട്ടി​ലി​രു​ന്ന് ത​ന്നെ അ​പേ​ക്ഷ ന​ൽ​കാം. സേ​വ​നം ല​ഭി​ക്കു​ന്ന​തി​നു​ള​ള പു​തി​യ ആ​പ് "അ​ക്ഷ​യ സെ​ന്‍റ​ർ ട്രാ​ക്കി​ന്‍റെ' ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഡി.​കെ.​മു​ര​ളി എം​എ​ൽ​എ മ​ണ​ലി​മു​ക്ക് അ​ക്ഷ​യ സെ​ന്‍റ​റി​ൽ നി​ർ​വ​ഹി​ക്കും.
ആ​പ് ഉ​പ​യോ​ഗി​ച്ച് അ​ക്ഷ​യ സെ​ന്‍റ​റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് , പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത്, മ​ണ​ലി​മു​ക്ക് അ​ക്ഷ​യ എ​ന്നി​ങ്ങ​നെ ര​ജി​സ്ട്ര​ർ ചെ​യ്താ​ൽ മ​തി​യാ​കും. ഈ ​രീ​തി​യി​ൽ മ​ണ​ലി​മു​ക്ക് അ​ക്ഷ​യ സെ​ന്‍റ​റി​ലെ ഏ​ത് സേ​വ​ന​വും ബു​ക്കിം​ഗ് സ്ളോ​ട്ട് വ​ഴി ബു​ക്ക് ചെ​യ്യാം. ഫോ​ൺ: 9745373737.