ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ​ വ്യ​ക്ത​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Monday, July 6, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ​വ്യ​ക്ത​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി. രാ​ത്രി ഏ​ഴി​ന് ക​ട​ക​ൾ മു​ഴു​വ​ൻ അ​ട​ച്ച​തി​നു ശേ​ഷ​മു​ള്ള ലോ​ക്ക് ചൗ​ൺ പ്ര​ഖ്യാ​പ​നം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളെ​യും ന​ഗ​ര​വാ​സി​ക​ളേ​യും ദു​രി​ത​ത്തി​ലും ആ​ശ​ങ്ക​യി​ലും ആ​ഴ്ത്തി​യെ​ന്ന് സ​മി​തി ആ​രോ​പി​ച്ചു.
പെ​രി​ഷ​ബി​ൾ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ കെ​ട്ടി​കി​ട​ന്ന് അ​ഴു​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യാ​പാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ​ല​യം സു​കു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ്, ജി​ല്ലാ ട്ര​ഷ​റ​ർ നെ​ട്ട​യം മ​ധു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.