വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ മീ​ൻ പി​ടി​ത്തം നി​ർ​ത്തി
Monday, July 6, 2020 11:45 PM IST
വി​ഴി​ഞ്ഞം: ക​ഴി​ഞ്ഞ ദി​വ​സം തു​റ​മു​ഖ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തി​യ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​തോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ മീ​ൻ പി​ടി​ത്തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ട​ലി​ൽ ഇ​റ​ങ്ങി​യ വ​ള്ള​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ ക​ര​ക്ക​ണ​ഞ്ഞി​രു​ന്നു. ഇ​വ​യെ സു​ര​ക്ഷി​ത​മാ​യി മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​ഞ്ഞു. പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന മീ​നു​ക​ളു​ടെ ലേ​ല​വും ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ട​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഉ​ന്ന​ത​ർ പി​ൻ​വ​ലി​ച്ച​താ​യ ആ​രോ​പ​ണ​വു​മു​യ​ർ​ന്നു. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ൽ നി​ന്ന് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മൂ​ന്ന് പേ​രെ​യാ​ണ് അ​ഡി​ഷ​ണ​ൽ ഡ്യൂ​ട്ടി​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ മാ​റ്റി​യ​തെ​ന്ന​റി​യു​ന്നു. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു.