യു​വ​ജ​ന ദി​നാ​ഘോ​ഷം ഉദ്ഘാടനം ചെയ്തു
Monday, July 6, 2020 12:25 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ല്‍ യു​വ​ജ​ന​ദി​നം ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ന​ട​ത്തി. ഓ​ല​ത്താ​ന്നി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തി ച​ട​ങ്ങി​ൽ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത​യും വ​ള​ര്‍​ത്ത​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി. ക്രി​സ്തു​ദാ​സ്, രൂ​പ​താ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​റോ​ബി​ന്‍ സി. ​പീ​റ്റ​ര്‍ , നെ​യ്യാ​റ്റി​ന്‍​ക​ര ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ.​കി​ര​ണ്‍​രാ​ജ്, കെ​സി​വൈ​എം രൂ​പ​താ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ജി ടെ​ന്നി​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ​സി​വൈ​എമ്മിന്‍റെ യു​ട്യൂ​ബ് ച​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് നി​ര്‍​വ​ഹി​ച്ചു.