വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്
Monday, July 6, 2020 12:25 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . പ​ത്ത് വ​യ​സു​കാ​ര​ൻ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ. ക​രിം​കു​ളം പു​ല്ലു​വി​ള സ്വ​ദേ​ശി​യാ​യ (43) കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ഇ​ന്ന​ലെ​യും ഇ​വി​ട​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
എ​ല്ലാം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പെ​ത്തു​ന്ന​ത്. യു​വാ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ആ​ൾ​ക്കാ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നു​ള്ള​ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും പോ​ലീ​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രം. നാ​ല് ദി​വ​സം മു​ൻ​പ് വ​രെ​യും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തി​യി​രു​ന്ന യു​വാ​വ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ൺ 30 ന് ​ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ​ക്ക് ജ​ല​ദോ​ഷ​മു​ൾ​പ്പെ​ടെ​യു​ള്ള അ​സ്വ​സ്ത​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തി​ന്‍റെ ചി​കി​ത്സ​ക്കാ​യി ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന് വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് ശേ​ഖ​രി​ച്ചു.​തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് നാ​ട്ടി​ലെ പ​ല ആ​വ​ശ്യ​ങ്ങ​ളി​ലും സം​ബ​ന്ധി​ച്ചു. ശ​നി​യാ​ഴ്ച ഇ​യാ​ളു​ടെ പ​ത്ത് വ​യ​സു​കാ​ര​നാ​യ കു​ട്ടി​ക്ക് ജ​ല​ദോ​ഷ​വും പ​നി​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഉ​ച്ച​യോ​ടെ പു​ല്ലു​വി​ള ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി മ​ട​ങ്ങി.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഭാ​ര്യാ​മാ​താ​വ് ചി​കി​ത്സ​യി​ലു​ള്ള പു​ല്ലു​വി​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ച്ചു. എ​ല്ലാം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം രോ​ഗ​വി​വ​രം​അ​റി​ഞ്ഞ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഞെ​ട്ടി​യ​ത്.
യു​വാ​വി​ന്‍റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​കേ​ട്ട് ആ​ശ​ങ്ക​യി​ലാ​യ അ​ധി​കൃ​ത​ർ ക്വാ​റ​ന്‍റൈ​ൻ ചെ​യ്യേ​ണ്ട വ​രു​ടെ പ​ട്ടി​ക​ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി. ഭാ​ര്യ​യും​അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളും എ​ഴു​പ​ത്ത​ഞ്ച് വ​യ​സു​ള്ള വ​യോ​ധി​ക​യും വ​യോ​ധി​ക​നും​ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം അം​ഗ​ങ്ങ​ൾ ര​ണ്ട് മു​റി​ക​ൾ മാ​ത്ര​മു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​രെ ഇ​ന്ന​ലെ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. രോ​ഗി​യാ​യ​യു​വാ​വി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.