വി​ല​ക്ക് ലം​ഘ​നം: 122 പേ​ര്‍​ക്കെ​തി​രെ കേ​സ്
Monday, July 6, 2020 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​ക്കി.
വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 122 പേ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​ദി​വ്യ. വി. ​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 26 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച 392 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
ന​ഗ​ര​ത്തി​ലെ എ​ല്ലാ ക​ട​ക​ളും രാ​ത്രി ഏ​ഴി​ന് പൂ​ട്ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ട​യ്ക്കാ​ത്ത ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ക​ട​ക​ൾ പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.​
മാ​സ്ക്ക്് ധ​രി​ക്കാ​തെ​യും, ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തെ, ക​ഴു​ത്തി​ലും താ​ടി​യി​ലും വെ​റു​തെ മാ​സ്ക്കി​ട്ടു ന​ട​ന്ന​വ​രു​മാ​യ 392 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ല്‍ കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് വി​ഴി​ഞ്ഞം, ത​മ്പാ​നൂ​ർ, മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്.