രാ​ജ​സ്ഥാ​നി​ല്‍ നി​ന്നെ​ത്തി​യ ആ​ളെ ബ​ന്ധു​ക്ക​ള്‍ സ്വീ​ക​രി​ച്ചി​ല്ല; പോ​ലീ​സ് ഇ​ട​പെ​ട്ട് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി
Monday, July 6, 2020 12:22 AM IST
കാ​ട്ടാ​ക്ക​ട: രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ എ​ഴു​പ​ത്തി​മൂ​ന്നു കാ​ര​നെ​ബ​ന്ധു​ക്ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം നാ​ട്ടി​ലെ​ത്തി​യ മ​ല​യം സ്വ​ദേ​ശി എ​റ​ണാ​കു​ള​ത്തി​റ​ങ്ങി​യ​ശേ​ഷം ബ​സി​ലാ​ണി​വി​ടെ​യെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.
നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ല്‍​സ മ​ല​യി​ന്‍​കീ​ഴ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. മ​ല​യി​ന്‍​കീ​ഴ് എ​സ്ഐ ആ​ര്‍.​രാ​ജേ​ഷ്, ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹ​രീ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.
ആം​ബു​ല​ന്‍​സ് വ​രു​ത്തി. എ​ന്നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ല്‍ എ​ത്തി​ല്ലെ​ന്ന​റി​യി​ച്ചു.
തു​ട​ര്‍​ന്ന് കാ​ട്ടാ​ക്ക​ട ഡ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ വി​വ​ര​മ​റി​യി​ച്ച ശേ​ഷ​മാ​ണ് കാ​ട്ടാ​ക്ക​ട പ​ങ്ക​ജ​ക​സ്തൂ​രി​യി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തി​നി​ടെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​സ​ഹ​ക​ര​ണ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.