വീ​ട്ടി​ല്‍ മോ​ഷ​ണം; 30,000 രൂ​പ ക​വ​ര്‍​ന്നു
Monday, July 6, 2020 12:22 AM IST
പേ​രൂ​ര്‍​ക്ക​ട: മ​ണ്ണ​ന്ത​ല​യി​ല്‍ ഇ​രു​നി​ല​വീ​ട്ടി​ലു​ണ്ടാ​യ മോ​ഷ​ണ​ത്തി​ല്‍ 30,000 രൂ​പ​യും ഒ​രു മൊ​ബൈ​ല്‍​ഫോ​ണും ക​വ​ര്‍​ന്നു. പെ​രി​യാം​കോ​ട് സൂ​ര്യ ന​ഗ​ര്‍ ഗോ​കു​ലം വീ​ട്ടി​ല്‍ അ​ഡ്വ. കെ.​ജി സു​രേ​ഷ്ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ​ശേ​ഷം ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രി​കെ​യെ​ത്തു​മ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്.
വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ച​ശേ​ഷം മു​ക​ളി​ല​ത്തെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മൊ​ബൈ​ലും ക​വ​രു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മ​വും ഉ​ണ്ടാ​യി. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന​തെ​ന്ന് മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് മ​ണ്ണ​ന്ത​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണു സൂ​ച​ന. പോ​ലീ​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.