അ​ഭി​ന​യ്ക്കും അ​ഭി​ന​വി​നും സ്നേ​ഹ​വീ​ട് ഒ​രു​ങ്ങു​ന്നു
Monday, July 6, 2020 12:22 AM IST
വെ​ള്ള​റ​ട: അ​ഭി​ന​യ്ക്കും അ​ഭി​ന​വി​നും ചി​കി​ത്സ ക​ഴി​ഞ്ഞ് എ​ത്തു​ന്ന അ​മ്മ​യ്ക്കും സ്നേ​ഹ​കൂ​ടെ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭാ​വ​ന ഗ്ര​ന്ധ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ.​

വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ല്‍ ഒ​രു കൂ​ട്ടം അ​ക്ഷ​ര പ്രേ​മി​ക​ള്‍ ഓ​ണ്‍​ലെ​ന്‍ പ​ഠ​ന​ത്തി​ന് ടി​വി ഇ​ല്ല എ​ന്ന​റി​ഞ്ഞാ​ണ് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​ഭി​ന​യു​ടെ​യും അ​ഭി​ന​വി​ന്‍റെ​യും വീ​ട്ടി​ലേ​ക്ക് പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ന്‍​ഡ് ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​ത്. അ​വി​ടെ ക​ണ്ട​ത് ക​ര​ള്‍ പി​ള​ര്‍​ക്കും കാ​ഴ്ച​ക​ളാ​ണ്.

അ​തി​നാ​ല്‍ എ​ത്ര​യും വേ​ഗം ഒ​രു വീ​ട് നി​ര്‍​മി​ക്കു​ക എ​ന്ന​താ​ണ് അ​ടി​യ​ന്ത​ര ആ​വ​ശ്യം എ​ന്ന് തി​രി​ച്ച​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ​യും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഭാ​വ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രം​ഭി​ച്ചു. വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ല്‍ ഈ ​കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത പു​സ്ത​ക താ​ളു​ക​ള്‍ തു​ന്നി​ചേ​ര്‍​ക്കാ​നു​ള്ള ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ന്‍​ഡ് ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് സു​മ​സു​ക​ളു​ടെ സ​ഹാ​യം എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭാ​വ​ന പ്ര​വ​ര്‍​ത്ത​ക​ര്‍.