കെ​എ​സ്ടി​എ ഒാ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി
Saturday, July 4, 2020 11:23 PM IST
ആ​റ്റി​ങ്ങ​ൽ: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു. കെ​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ൽ 2500 ടെ​ലി​വി​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലു​മാ​യി 17 ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ ന​ൽ​കി​യ​ത്.

ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഴു​വി​ലം യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. സ​തീ​ഷ് കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ​എ​സ്ടി​എ ആ​റ്റി​ങ്ങ​ൽ സ​ബ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​പ​ൻ , പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ർ, മെ​മ്പ​ർ​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ ,വ​ന​ജ​കു​മാ​രി ,ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഇ. ​വി​ജ​യ​കു​മാ​ര​ൻ ന​മ്പൂ​തി​രി സ​ബ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.