കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ ദ​ർ​ശ​ന​ത്തി​നു എ​ത്തി:​ക്ഷേ​ത്രം അ​ട​ച്ചു
Saturday, July 4, 2020 11:19 PM IST
വെ​ഞ്ഞാ​റൂ​ട് : കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ ദ​ർ​ശ​ന​ത്തി​നു എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പി​ര​പ്പ​ൻ​കോ​ട് വേ​ളാ​വൂ​ർ വൈ​ദ്യ​ൻ കാ​വ് ക്ഷേ​ത്രം അ​ട​ച്ചു. പൂ​ജാ​രി അ​ട​ക്കം മൂ​ന്നു ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.​വെ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന് 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹം പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തി​ന് മു​ന്പ് 56 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞു​മാ​യി വൈ​ദ്യ​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ദേ​ശ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്രം അ​ട​ക്കു​ക​യും, പൂ​ജാ​രി അ​ട​ക്കം മൂ​ന്ന് ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ ദ​ർ​ശ​ന​ത്തി​നു എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പി​ര​പ്പ​ൻ​കോ​ട് വേ​ളാ​വൂ​ർ വൈ​ദ്യ​ൻ കാ​വ് ക്ഷേ​ത്രം അ​ട​ച്ച​പ്പോ​ൾ.