പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ്സോ​ണ്‍
Saturday, July 4, 2020 11:19 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല​യി​ലെ വ​ന്യ​ക്കോ​ട് വാ​ർ​ഡി​ലെ യു​വ​തി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളെ ക​ണ്ടെ​യി​ൻ​മെ​ന്‍റ്സോ​ണാ​യി ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.
16-ാം വാ​ർ​ഡ് ഇ​ഞ്ചി​വി​ള​യും, 18-ാം വാ​ർ​ഡ് വ​ന്യ​ക്കോ​ടു​മാ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത്. യു​വ​തി താ​മ​സം വ​ന്യ​ക്കോ​ട് വാ​ർ​ഡി​ലാ​ണെ​ങ്കി​ലും ഭ​ർ​ത്താ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ഇ​ഞ്ചി​വി​ള​യി​ലാ​ണ്. യു​വ​തി​ക്ക് പു​റ​ത്താ​രു​മാ​യും സ​ന്പ​ർ​ക്ക​മി​ല്ല.​അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൽ കാ​ണു​ന്ന​ത്.

ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വാ​ർ​ഡു​ക​ളാ​ണ് ഇ​ഞ്ചി​വി​ള​യും വ​ന്യ​ക്കോ​ടും. അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് അ​ടു​ത്ത​യി​ടെ അ​ഞ്ചോ​ളം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​ർ​ത്തി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്ത് നൂ​റി​ലേ​റെ രോ​ഗി​ക​ളു​ണ്ട്.​പാ​റ​ശാ​ല​യ്ക്ക സ​മീ​പം നെ​ടു​വാ​ൻ​വി​ള​യി​ൽ നി​ന്നു മ​ധ്യ​വ​യ​സ്ക​നെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.