ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Saturday, July 4, 2020 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​ന്ന​ലെ നാ​ലു കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ന​ഗ​ര​ത്തി​ലെ ക​ണ്ടെ യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല​ട​ക്കം വീ​ണ്ട ും ന​ഗ​ര​സ​ഭ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ ക​ണ്ടെയിമെ​ന്‍റ് സോ​ണു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്തി വെ​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

പൂ​ന്തു​റ മേ​ഖ​ല​യി​ൽ സ​ന്പ​ർ​ക്കം മൂ​ലം ര​ണ്ട ു കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ന്തു​റ ഹെ​ൽ​ത്ത് സ​ർ​ക്കി​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക ക​ണ്ട്രേ ാൾ ​റൂം തു​റ​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. പൂ​ന്തു​റ മേ​ഖ​ല​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഈ ​ക​ൺ​ടോ​ൾ റൂം ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ന​ഗ​ര​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച നാ​ലു ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ​ക്ക് പു​റ​മെ പൂ​ന്തു​റ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സ്പെ​ഷ​ൽ സ്ക്വാ​ഡ് കൂ​ടി പ്ര​വ​ർ​ത്തി​ക്കും. പൂ​ന്തു​റ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ൺ​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ൾ: 9496434411, 9447200043.