ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ത്ത അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി
Friday, July 3, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും ബാ​ങ്കു​ക​ളി​ലും 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ത്ത അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് റൂ​ൾ​സ് നി​യ​മ​മ​നു​സ​രി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി.​ത​പാ​ൽ വ​കു​പ്പ് അ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ www.indiapost.gov.in എ​ന്നവെ​ബ്സൈ​റ്റി​ലും പോ​സ്റ്റോ​ഫീ​സു​ക​ളു​ടെ അ​റി​യി​പ്പ് ബോ​ർ​ഡു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ​പ​ട്ടി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​ക്കൗ​ണ്ടി​ന്‍റെ രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പു​ക​ളു​മാ​യി അ​ക്കൗ​ണ്ട് പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി പൂ​ജ​പ്പു​ര, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നീ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പ്രാ​ദേ​ശി​ക പോ​സ്റ്റോ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.