വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധദ​മ്പ​തി​ക​ൾ മ​രി​ച്ചു
Thursday, July 2, 2020 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വൃ​ദ്ധ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. വെ​ള്ളു​മ​ണ്ണ​ടി​യി​ൽ ബാ​ല​ൻ​പ​ച്ച പു​ല​യ​രു കു​ന്നി​ൽ വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ (80), ഭാ​ര്യ സ​ര​സ്വ​തി അ​മ്മ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23ന് ​പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​രെ വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​രെ ബ​ന്ധു ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നാ​ൽ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രും വി​ഷം ക​ഴി​ച്ചു അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​ന്നു . ഇ​വി​ടെ ചി​കി​ത്സ​യി​ൽ ഇ​രി​ക്ക​വെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ന്ന് ഇ​രു​വ​രും മ​രി​ച്ച​ത്. ഇ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ ബി​ജു​വി​നെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.