നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി ന​ഗ​ര​സ​ഭ
Thursday, July 2, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
പാ​ള​യം മാ​ർ​ക്ക​റ്റി​നു മു​ൻ​പി​ലു​ള്ള തെ​രു​വോ​ര ക​ച്ച​വ​ട​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ട ാകും. ​ആ​ൾ​ക്കൂ​ട്ടം കു​റ​യ്ക്കു​ന്ന​തി​നാ​യി ചാ​ല, പാ​ള​യം മാ​ർ​ക്ക​റ്റു​ക​ളി​ലും ന​ഗ​ര​ത്തി​ലെ മാ​ളു​ക​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​ത്ര​മാ​യി ന​ഗ​ര​സ​ഭ ഏ​ർ​പ്പ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ള്ള മു​ഴു​വ​ൻ സൂ​പ്പ​ർ മ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും മ​റ്റു മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ബു​ധ​നാ​ഴ്ച്ച പൂ​ന്തു​റ​യി​ലു​ള്ള മ​ത്സ്യ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ദേ​ശ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി ബീ​മാ​പ​ള്ളി ഹോ​സ്പി​റ്റ​ൽ ക്വാ​റ​ന്‍റെ​യി​ൻ സെ​ന്‍റ​റാ​ക്കി ന​ഗ​ര​സ​ഭ മാ​റ്റി​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ഞ്ച് പു​തി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​യി​ൻ സെ​ന്‍റ​റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.