ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Thursday, July 2, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ പു​തു​താ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച അ​മ്പ​ല​ത്ത​റ, പു​ത്ത​ന്‍​പ​ള്ളി, മാ​ണി​ക്യ​വി​ളാ​കം, ബീ​മാ​പ​ള്ളി ഈ​സ്റ്റ് എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
അ​മ്പ​ല​ത്ത​റ, പു​ത്ത​ന്‍​പ​ള്ളി, മാ​ണി​ക്യ​വി​ളാ​കം, ബീ​മാ​പ​ള്ളി ഈ​സ്റ്റ് എ​ന്നീ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന വ​ഴി​ക​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചു. പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പൂ​ന്തു​റ, ബീ​മാ​പ​ള്ളി, ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി, പ​ള്ളി​ത്തെ​രു​വ് ഈ​സ്റ്റ്, വെ​സ്റ്റ്, കു​മ​രി​ച്ച​ന്ത ഈ​സ്റ്റ്, മു​ന്നാ​റ്റും​മു​ക്ക് പാ​ലം, മ​സാ​ല​തെ​രു​വ് ഇ​രു​വ​ശ​വും, കു​മ​രി​ച​ന്ത പു​ത്ത​ന്‍​പ​ള്ളി​ക്ക് മു​ന്‍​വ​ശം എ​ന്നി​വി​ട​ങ്ങ​ളാ​ണ് പൂ​ര്‍​ണ​മാ​യും അ​ട​ച്ച​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഒ​ഴി​കെ എ​ല്ലാ ക​ട​ക​ളും ഈ ​സോ​ണി​ല്‍ അ​ട​ച്ചി​ട​ണം.
വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​ളു​ക​ൾ​ക്കും ഇ​വി​ടേ​യ്ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തേ​യ്ക്ക് പോ​കു​ന്ന​തി​നും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​തി​ര്‍​ത്തി പ​രി​ശോ​ധ​ന കേ​ന്ദ്രം വ​ഴി മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ.
ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച നാ​ല് സ്ഥ​ല​ങ്ങ​ള്‍​ക്ക് പു​റ​മേ ആ​റ്റു​കാ​ല്‍, കു​ര്യാ​ത്തി, ക​ളി​പ്പാം​കു​ളം, മ​ണ​ക്കാ​ട്, ചി​റ​മു​ക്ക്, കാ​ല​ടി, ഐ​രാ​ണി​മു​ട്ടം, വ​ള്ള​ക്ക​ട​വ് പു​ത്ത​ന്‍​പാ​ലം, തൃ​ക്ക​ണ്ണാ​പു​രം ടാ​ഗോ​ര്‍ ന​ഗ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളും ന​ഗ​ര​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി തു​ട​രു​ക​യാ​ണ്.​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 64 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു.
മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 26 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 165 പേ​ര്‍​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​റി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആ​ൾ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ പു​റ​ത്ത് പോ​യ​താ​യി പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ലി​യ​തു​റ പോ​ലീ​സ് ഇ​യാ​ളെ ഓ​ള്‍ സെ​യി​ന്‍റ്സ് ജം​ഗ്ഷ​നി​ലെ ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഇ​യാ​ൾ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും, കേ​ര​ള പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ക്ട പ്ര​കാ​ര​വും ഐ​പി​സി വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്തു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത ബാ​ര്‍​ബ​ര്‍ ഷോ​പ്പ് പോ​ലീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി. ത​ല​സ്ഥാ​ന​ത്ത് ഇ​തു​ള്‍​പ്പെ​ടെ 16 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് ഇ​തു​വ​രെ കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു .