കു​ടും​ബ​പെ​ന്‍​ഷ​ന്‍ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭ​വന ​ചെ​യ്തു
Thursday, July 2, 2020 11:36 PM IST
വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ബി. ​ശ​ങ്ക​ര​ന്‍​നാ​യ​രു​ടെ മൂ​ന്നാം ച​ര​മ വാ​ര്‍​ഷി​ക ദി​ന​ത്തി​ൽ ഒ​രു മാ​സ​ത്തെ കു​ടും​ബ​പെ​ന്‍​ഷ​ന്‍ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ വ​ച്ച് ആ​ര്യ​ങ്കോ​ടു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍ പ​രേ​ത​ന്‍റെ ഭാ​ര്യ​യും സി​പി​ഐ കീ​ഴാ​റ്റൂ​ര്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ന​വോ​ദ​യ മ​ഹി​ള സ​മാ​ജം സെ​ക്ര​ട്ട​റി​യു​മാ​യ ച​ന്ദ്രി​ക അ​മ്മ​യി​ല്‍ നി​ന്ന് പെ​ന്‍​ഷ​ന്‍ തു​ക ഏ​റ്റു​വാ​ങ്ങി.

ടി​വി വി​ത​ര​ണം ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട് : കോ​വി​ഡ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥാ​പ​ക ദി​ന ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ടി​വി ച​ല​ഞ്ചു​മാ​യി കാ​ന​റാ ബാ​ങ്ക് തൈ​ക്കാ​ട് ശാ​ഖ. സ്ഥാ​പ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പി​ര​പ്പ​ൻ​കോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടിവി ന​ൽ​കി​യാ​ണ് ശാ​ഖ മാ​തൃ​ക​യാ​യ​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കോ​ലി​യ​ക്കോ​ട് എ​ൻ.​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​ജി​ത, ശാ​ഖാ മാ​നേ​ജ​ർ ശ്രീ​നാ​ഥ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്. മ​ധു​അ​ണ്ണ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.