പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു
Thursday, July 2, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പ്, അ​നി​യ​ന്ത്രി​ത​മാ​യ ഇ​ന​ധ​ന വി​ല​വ​ർ​ധ​ന​വ്, വൈ​ദ്യു​തി ചാ​ർ​ജി​ലെ കൊ​ള്ള​യ​ടി, കെ​എ​എ​സ് പ​രീ​ക്ഷ അ​ട്ടി​മ​റി​ക്കു​വാ​നു​ള്ള ഗൂ​ഡ നീ​ക്കം, ഡി​എ​കു​ടി​ശി​ക അ​നു​വ​ദി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ട് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ.​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു . ജ​യ​പ്ര​കാ​ശ്, എ​സ്. സ​ജീ​വ്, വെ​ള്ള​റ​ട മു​ര​ളി, പി.​വി. ര​ഞ്ജു​നാ​ഥ്, ബി. ​സു​നി​ൽ കു​മാ​ർ , ഷം​നാ​ദ്, എ​സ്. കെ. ​ച​ര​ണ്‍​സ്, എം. ​നൗ​ഷാ​ദ്, ക​ട്ട​യ്ക്കോ​ട് രാ​ജേ​ഷ്, ഹ​രി​കു​മാ​ർ, ര​ജി​ത്, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​സ്റ്റ​റിം​ഗ് 15 വ​രെ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 15 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന മ​സ്റ്റ​റിം​ഗ് ന​ട​ത്താം. 15 നു​ള്ളി​ൽ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മേ തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.