കാ​ണാ​താ​യ സ്റ്റു​ഡി​യോ ഉ​ട​മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, July 2, 2020 12:10 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ണാ​താ​യ സ്റ്റു​ഡി​യോ ഉ​ട​മ​യെ റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പോ​ത്ത​ന്‍​കോ​ട് പൗ​ര്‍​ണ​മി സ്റ്റു​ഡി​യോ ഉ​ട​മ പി​ര​പ്പ​ന്‍​കോ​ട് മ​ഞ്ചാ​ടി​മൂ​ട് വി​ള​യി​ല്‍ വീ​ട്ടി​ല്‍ മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ (60) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 ഓ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ല്ല​മ്പാ​റ വാ​ള​റി​ഞ്ഞാ​ന്‍ കു​ഴി​യി​ലു​ള്ള റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്റ്റു​ഡി​യോ​യി​ലേ​ക്കു പോ​യ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ തി​രി​കെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ട​വ​ർ ലോ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ വി​ട്ടു കൊ​ടു​ത്തു. ഭാ​ര്യ: ജ​യ​കു​മാ​രി. മ​ക്ക​ൾ: ബി​ജോ (റെ​യി​ൽ​വേ ), പൗ​ർ​ണ​മി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ കാ​ര​ണം വൃ​ക്ത​മാ​ക്കാ​ൻ ക​ഴി​യു എ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.