ക​ള​ക്ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, July 1, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടെ​ലി​വി​ഷ​ൻ, ലാ​പ്ടോ​പ് എ​ന്നി​വ​യ്ക്കാ​യു​ള്ള ക​ള​ക്ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​ഇ​ഓ​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ വ​ച്ച് ഇ​ന്നും നാ​ളെ​യു​മാ​ണ് ക​ള​ക്ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തും നി​ല​വി​ൽ വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യ ടെ​ലി​വി​ഷ​ൻ, ലാ​പ്ടോ​പ് എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ക​ള​ക്ഷ​ൻ ഡ്രൈ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ഇ​ഒ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പാ​റ​ശാ​ല ബി​ഡി​ഒ അ​റി​യി​ച്ചു.