പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, July 1, 2020 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട് : പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് തേ​മ്പാം​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ.​എ.​അ​സീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ,ര​മേ​ശ​ൻ നാ​യ​ർ , പി​ച്ചി​മം​ഗ​ലം നാ​സ​ർ, ആ​ഷി​ക് പു​ല്ല​മ്പാ​റ, എം. ​അ​നി​ൽ , എം. ​ന​സീ​ർ , മു​ജീ​ബ് പു​ല്ല​മ്പാ​റ, മി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.