ഡോ​ക്ടേ​ഴ്സ് ദി​നം: ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത
Wednesday, July 1, 2020 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ല്‍ ഡോ​ക്ടേ​ഴ്സി​നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഐ​ക്യ​ദ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത.​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും പൂ​ര്‍​ണ പി​ന്തു​ണ അ​ര്‍​പ്പി​ച്ച് ന​ട​ത്തി​യ മീ​റ്റിം​ഗ് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് പ​രി​ച​ര​ണ​ത്തി​നി​ട​യി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യും ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ രൂ​പ​ത അ​പ​ല​പി​ച്ചു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ന്‍റെ ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ജോ​യി ജോ​ണ്‍ ഉ​ള്‍​പ്പെ​ടെ 20 ഓ​ളം ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു. ‌

നി​ഡ്സ് ഡ​യ​റ​ക്ട​ര്‍ ഫാ.​രാ​ഹു​ല്‍ ബി. ​ആ​ന്‍റോ, ഫാ.​ഡെ​ന്നി​സ് മ​ണ്ണു​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്ര​ത്യേ​കം ദി​വ്യ​ബ​ലി​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു