ക്ര​ഷ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം: പ്ര​തിഷേ​ധം ശ​ക്ത​മാ​കു​ന്നു
Wednesday, July 1, 2020 11:32 PM IST
പോ​ത്ത​ൻ​കോ​ട്: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ക്ര​ഷ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെപ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​ക​ളു​ടെ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്നി​രു​ന്നു.
കോ​ലി​യ​ക്കോ​ട് പൂ​ല​ന്ത​റ റോ​ഡി​ന് സ​മീ​പ​മാ​ണ് പു​തി​യ ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്ക​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കോ​ലി​യ​ക്കോ​ട് പൂ​ല​ന്ത​റ ആ​ക്ഷ​ൻ കൗ​ൺ​സി​ലാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
പൂ​ല​ന്ത​റ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി പ​ഞ്ചാ​യ​ത്തം​ഗം കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പൂ​ല​ന്ത​റ ടി. ​മ​ണി​ക​ണ്ഠ​ൻ, സ​തീ​ശ​ൻ​നാ​യ​ർ, കോ​ലി​യ​ക്കോ​ട് ജ​യ​ൻ, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.