കോ​വി​ഡ് പ​രി​ശോ​ധ: 52 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Wednesday, July 1, 2020 11:31 PM IST
വി​ഴി​ഞ്ഞം: കോ​വ​ള​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ 52 പേ​രു​ടെ ഫ​ല​വും നെ​ഗ​റ്റീ​വ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ലം പു​റ​ത്തു വ​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തി​യ സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് കോ​വ​ളം മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഓ​ട്ടോ​യി​ൽ സി​ഗ​ര​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന രോ​ഗ​ബാ​ധി​ത​ൻ ക​ഴി​ഞ്ഞ മാ​സം 16ന് ​തി​രു​വ​ല്ലം മു​ത​ൽ കോ​വ​ളം വ​രെ​യു​ള്ള ഇ​രു​പ​ത്തേ​ഴ് ക​ട​ക​ളി​ൽ എ​ത്തി​യി​രു​ന്നു. ഇ​താ​ണ് ആ​ശ​ങ്ക​ക്കി​ട വ​രു​ത്തി​യ​ത്.​

സം​ഭ​വ​മ​റി​ഞ്ഞ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കോ​വ​ള​ത്ത് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 52 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ക്കു​ക​യും എ​ല്ലാ​വ​രെ​യും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​രോ​ഗ​ബാ​ധി​ത​ൻ വ​ന്നു പോ​യ ക​ട​ക​ളി​ൽ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് പേ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​പ്പോ​യി​രു​ന്നു.​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​കാം​ഷ​യി​ലാ​യി​രു​ന്ന നാ​ട്ടു​കാ​രു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പേ​ടി​ക്കും അ​വ​സാ​ന​മാ​യി.​ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​യു​ന്ന​മു​റ​ക്ക് വ്യാ​പാ​രി​ക​ൾ​ക്ക് ക​ട​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.