ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 62 പേ​ർ​ക്കെ​തി​രെ കേ​സ്
Wednesday, July 1, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 62 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 241 പേ​ര്‍​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​തേ സ​മ​യം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​രു​ന്ന​താ​യും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ന​ഗ​ര​ത്തി​ൽ പോ​ലീ​സ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. രാ​ത്രി 10 മ​ണി മു​ത​ൽ 5 മ​ണി വ​രെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ന ന​ട​ത്തു​ന്ന​ത്. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 12 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ല്‍ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ണ് 62 പേ​ര്‍​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഇ​ന്ന​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളെ​ടു​ത്ത​ത്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത 241 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ല്‍ കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് പേ​ട്ട, വ​ട്ടി​യൂ​ര്‍​കാ​വ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്.