നാ​ല് പേ​ർ​ക്ക് കോ​വി​ഡ്; 34 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, July 1, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ട ു പേ​ർ വി​ദേ​ശ​ത്തു നി​ന്നും മ​റ്റൊ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​താ​ണ്. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ദി​വ​സേ​ന മ​ത്സ്യ​മെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു ക​ച്ച​വ​ട​ക്കാ​ര​നാ​ണ് മ​റ്റൊ​രാ​ൾ.

ദോ​ഹ​യി​ൽ നി​ന്നു​മെ​ത്തി​യ ചെ​ന്പ​ഴ​ന്തി സ്വ​ദേ​ശി(38), ദോ​ഹ​യി​ൽ നി​ന്നെ​ത്തി​യ ഇ​ട​വ സ്വ​ദേ​ശി(25), ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ പി​ര​പ്പ​ൻ​കോ​ട് സ്വ​ദേ​ശി(28), പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ മ​ത്സ്യ​വ്യാ​പാ​രി(47) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും ദി​വ​സേ​ന തി​രു​വ​ന​ന്ത​പു​ര​ത്ത് മീ​ൻ എ​ത്തി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന പൂ​ന്തു​റ സ്വ​ദേ​ശി​ക്ക് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. ശ​ക്ത​മാ​യ പ​നി​യെ തു​ട​ർ​ന്ന് അ​ന്നു ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 37 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.

34 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 28,996 ആ​ണ്. ഇ​തി​ൽ 26,803 പേ​ർ വീ​ടു​ക​ളി​ലും 1,972 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ 221 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ഇ​ന്ന​ലെ 887 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​പ്പോ​ൾ 84 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.