ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; നാ​ല് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Tuesday, June 30, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​രി​ച്ച നെ​ട്ട​യം സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ(76) നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.
മും​ബൈ​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ത​ങ്ക​പ്പ​ൻ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. 21 മു​ത​ൽ ഇ​യാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളുാ​യി​രു​ന്നെ​ന്നും മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു എ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.
ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​തി​നു ശേ​ഷം ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​രോ​ഗ്യ സ്ഥി​തി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി ലേ​ക്കു മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
അ​തേ​സ​മ​യം ഇ​ദ്ദേ​ഹ​ത്തി​ന് അ​ധി​കം പേ​രു​മാ​യി സ​ന്പ​ർ​ക്ക​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ്, തെ​ല​ങ്കാ​ന സ്വ​ദേ​ശി അ​ഞ്ച​യ്യ, നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ഫാ. ​കെ.​ജി വ​ർ​ഗീ​സ്, വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ര​മേ​ശ​ൻ എ​ന്നി​വ​രാ​ണ് നേ​ര​ത്തെ ജി​ല്ല​യി​ൽ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തി​ൽ നാ​ലാ​ഞ്ചി​റ, വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​ക​ളു​ടെ​യും മ​ര​ണ ശേ​ഷ​മു​ള്ള സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
അ​തേ​സ​മ​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച ക​സാ​ഖി​സ്ഥാ​നി​ൽ നി​ന്നെ​ത്തി​യ അ​ന്പ​ല​മു​ക്ക് പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി (18), കു​വൈ​ത്തി​ൽ നി​ന്നെ​ത്തി​യ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി (27), 22ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി (58), ക​ഴി​ഞ്ഞ 23 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി (31) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
നി​ല​വി​ൽ 97 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഏ​ഴ് പേ​ർ കൊ​ല്ലം സ്വ​ദേ​ശി​ക​ളും ഓ​രോ​രു​ത്ത​ർ വീ​തം പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​ണ്.ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി 889 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ൾ 248 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ആ​കെ 26448 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 26448 പേ​ർ വീ​ടു​ക​ളി​ലും 1876 പേ​ർ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 64 പേ​രെ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 37 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 218 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.