ക​ര​യ്ക്ക​ടി​ഞ്ഞ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം നീ​ക്കി
Tuesday, June 30, 2020 11:41 PM IST
വി​ഴി​ഞ്ഞം: ​ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ​പെ​ട്ട് വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ക​ര​യ്ക്ക​ടി​ഞ്ഞ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം തീ​ര​ദേ​ശ പോ​ലീ​സ് ഇ​ട​പെ​ട്ട് നീ​ക്കം ചെ​യ്തു. സ​മീ​പ​ത്തെ​വ​ലി​യ ക​ട​പ്പു​റ​ത്ത് തീ​ര​ത്തോ​ട​ടു​ത്ത് ക​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ള്ളം​ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പു​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ടാ​ണ് നി​ർ​മാ​ണ മേ​ഖ​ല​യി​ലെെ​ത്തി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യി കി​ട​ന്ന വ​ള്ളം​നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്അ​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഉ​ട​മ ആ​രെ​ന്ന​റി​യാ​ത്ത വ​ള്ളം​എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്ന് നി​ര​ന്ത​രം അ​നൗ​ൺ​സ് ചെ​യ്തി​ട്ടും ആ​രും​എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് നി​ർ​മാ​ണ ക​മ്പ​നി വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സി​നെ​അ​റി​യി​ച്ച​തോ​ടെ കോ​സ്റ്റ​ൽ സി​ഐ​എ​ച്ച്.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ ഷാ​നി​ബാ​സ് എ​ന്നി​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റി. വ​ള്ളം​വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളു​ടേ​ത​ല്ലെ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ​ക​ര​യ്ക്ക് ക​യ​റ്റി​വ​ച്ചി​രു​ന്ന​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും തീ​ര​ദേ​ശ​പോ​ലീ​സ് പ​റ​ഞ്ഞു.