ശ്രീ​ചി​ത്ര ഹോ​മി​ന് നൂ​റു​മേ​നി വി​ജ​യം
Tuesday, June 30, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി ശ്രീ​ചി​ത്ര ഹോ​മി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.ഇ​ത്ത​വ​ണ 14 പെ​ണ്‍​കു​ട്ടി​ക​ളും മൂ​ന്നു ആ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 17 പേ​രാ​ണ് ഹോ​മി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​ർ എ​ല്ലാ​വ​രും മി​ക​ച്ച വി​ജ​യ​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും പ​ഠ​ന​ത്തി​ന് മി​ക​വ് കാ​ണി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ന​ല്ലൊ​രു അ​ന്ത​രീ​ക്ഷ​മാ​ണ് ശ്രീ​ചി​ത്ര ഹോം ​ഒ​രു​ക്കി​യ​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ശ്രീ​ചി​ത്ര ഹോ​മി​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വേ​ണ്ട ി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഹോ​മി​ലെ ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ട ുവ​രെ ക്ലാ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും 12 ക​ന്പ്യൂ​ട്ട​റു​ക​ളും, മോ​ണി​റ്റ​റി​ന് പ​ക​രം 32 ഇ​ഞ്ച് എ​ൽ​ഇ​ഡി ടി​വി​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ സ​ജ്ജ​മാ​ക്കി. യൂ​ട്യൂ​ബ് മു​ഖേ​ന എ​ല്ലാ​വി​ഷ​യ​ത്തി​ലു​മു​ള്ള ക്ലാ​സു​ക​ൾ എ​ല്ലാ ദി​വ​സ​വും കാ​ണു​ന്ന​തി​ന് പ്ര​ത്യേ​കം സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി അ​റി​യി​ച്ചു.