ധ​ന​സ​ഹാ​യ​വും മാ​സ്ക്കും വി​ത​ര​ണം ചെ​യ്തു
Tuesday, June 30, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ല​ഭി​ച്ച ലാ​ഭ​വി​ഹി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​ന്ധ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി കോ​ട്ടൂ​ർ ആ​ദി​വാ​സി ഇ​ഡി​സി​വ​നി​ക മാ​തൃ​ക​യാ​യി. തി​രു​വ​ന​ന്ത​പു​രം വ​നം ഡി​വി​ഷ​നു കീ​ഴി​ലെ അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് റേ​ഞ്ചി​ലെ മാ​ങ്കോ​ട് ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി സം​രം​ഭ​മാ​യ വ​നി​ക​യാ​ണ് ജ​ഗ​തി സ​ർ​ക്കാ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ​യും മാ​സ്ക്കു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്.ജ​ഗ​തി സ​ർ​ക്കാ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി​ച​ട​ങ്ങി​ൽ ചീ​ഫ് വൈ​ൽ​ഡ് ‌ലൈ​ഫ് വാ​ർ​ഡ​ൻ സു​രേ​ന്ദ്ര​കു​മാ​ർ ധ​ന​സ​ഹാ​യ​വും അ​ഗ​സ്ത്യ​വ​നം ക​ണ്‍​സ​ർ​വേ​റ്റ​ർ ജെ. ​ദേ​വ​പ്ര​സാ​ദ് മാ​സ്ക്കും വി​ത​ര​ണം ചെ​യ്തു.
അ​ന്ധ​വി​ദ്യാ​ല​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ഖി​ലും ഫ​ർ​സാ​ന​യും ഇ​വ ഏ​റ്റു​വാ​ങ്ങി. വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ വാ​ർ​ഡ​ൻ ജെ. ​ആ​ർ. അ​നി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൾ ഹ​ക്കിം, കോ​ട്ടൂ​ർ ഡെ​പ്യൂ​ട്ടി വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ.​വി. സ​തീ​ശ​ൻ, മാ​ങ്കോ​ട് ആ​ദി​വാ​സി ഇ.​ഡി.​സി. പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.