ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​ർനി​ർ​മാ​ണം ആ​രം​ഭി​ച്ചു
Tuesday, June 30, 2020 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ചേ​ല വാ​ര്‍​ഡി​ൽ നി​ർ​മി​ക്കു​ന്ന ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​നും , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.
ചേ​ല വാ​ര്‍​ഡി​ലെ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ അ​ബി​കാ​ദേ​വി പ​ഞ്ചാ​യ​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് ഭൂ​മി​യി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.​
ച​ട​ങ്ങി​ൽ വാ​ര്‍​ഡ് മെ​മ്പ​ര്‍ മൂ​ഴി സു​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.