വാ​ഹ​ന മോ​ഷ​ണ സം​ഘം അ​റ​സ്റ്റി​ൽ
Tuesday, June 30, 2020 11:38 PM IST
ക​ല്ല​റ: വാ​ഹ​ന മോ​ഷ​ണ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ത​റ ഉ​ണ്ണി​മു​ക്ക് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (18) ക​ഴ​ക്കൂ​ട്ടം പു​ല്ലാ​ട്ടു​ക​രി സോ​മ​സൂ​ര്യ വീ​ട്ടി​ൽ അ​ന​ന്ത​ൻ (18) എ​ന്നി​വ​രെ​യാ​ണ് പാ​ങ്ങോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​രം,വി​ഴി​ഞ്ഞം, പൂ​വാ​ർ ,പൊ​ഴി​യൂ​ർ, നെ​ടു​മ​ങ്ങാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും, ക​ട​ക​ൾ കു​ത്തി തു​റ​ക്കു​ക​യും, ക്ഷേ​ത്ര​ങ്ങ​ളു​ടെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
​മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന സം​ഘം പെ​ട്രോ​ൾ തീ​രു​മ്പോ​ൾ വാ​ഹ​നം​ഉ​പേ​ക്ഷി​ച്ചു​ക​ള​യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച് കി​ട്ടു​ന്ന തു​ക കൊ​ണ്ട് ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ.​സു​രേ​ഷ് പ​റ​ഞ്ഞു.​ക​ല്ല​റ​യി​ൽ ന​ട​ന്ന ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡി​വൈ​എ​സ്പി എ​സ്.​വൈ. സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം സി.​ഐ. സു​നീ​ർ , എ​സ്.​ഐ. അ​ജ​യ​ൻ ,സി​പി​ഒ​മാ​രാ​യ ര​ജി​ത് രാ​ജ്, നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ള പി​ടി​കൂ​ടി​യ​ത്.