പോ​ത്തീ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ട​പ്പി​ച്ചു
Monday, June 29, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്തീ​സ് ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് സൂ​പ്പ​ർ സ്റ്റോ​ഴ്സി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ഗ​ര​സ​ഭ താ​ത്കാ​ലി​ക​യ​മാ​യി​അ​ട​ച്ചു പൂ​ട്ടി.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ള​യം,ചാ​ല മാ​ർ​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം ന​ഗ​ര​ത്തി​ലെ മാ​ളു​ക​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച് നി​ർ​ദേ​ശ പ്ര​കാ​രം അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച്ച പോ​ത്തീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​
തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല.​തു​ട​ർ​ന്നും പോ​ത്തീ​സി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് യാ​തൊ​രു വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തീ​സി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.​
തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച പോ​ത്തീ​സി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് നോ​ട്ടീ​സ് ന​ൽ​കി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.