കോവിഡ് ടെസ്റ്റ് നടത്തണം
Thursday, June 4, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് - 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. പ​ല​രി​ലും രോ​ഗ​ഭീ​തി നി​ല​നി​ൽ​ക്കു​ന്നു. അ​തി​നാ​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​നാ​ട് പ്ര​ദേ​ശ​ത്തു​ണ്ടാ​ക​ണ​മെ​ന്നും ജ​യ​ൻ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.