കോ​വി​ഡ് കാ​ല​ത്ത് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​ക​ള്‍​ക്കു സഹായം
Wednesday, June 3, 2020 11:06 PM IST
വെ​ള്ള​റ​ട: പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ​സാ​മ​ഗ്രി​ക​ളും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 28 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന 'ക​നി​വ് ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ക​ള്ളി​ക്കാ​ട്, പ​ര​ശു​വ​യ്ക്ക​ല്‍, ചെ​മ്പൂ​ര്,കൊ​ല്ല​യി​ല്‍ എ​ന്നീ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍,
പൂ​ഴ​നാ​ട്, കു​ന്ന​ത്തു​കാ​ല്‍, അ​മ്പൂ​രി എ​ന്നീ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, വെ​ള്ള​റ​ട ,പെ​രു​ങ്ക​ട​വി​ള എ​ന്നീ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, പാ​റ​ശാ​ല താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കും. പോ​ര്‍​ട്ട​ബി​ള്‍ വെ​ന്‍റി​ലേ​റ്റ​റ​ര്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള നാ​ല്‍​പ്പ​തോ​ളം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കു​ന്ന​ത്തു​കാ​ല്‍, കൊ​ല്ല​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ആം​ബു​ല​ന്‍​സും ല​ഭ്യ​മാ​ക്കി ന​ല്‍​കു​മെ​ന്ന് ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.