സം​സ്ഥാ​ന​ത​ല തൈ​വി​ത​ര​ണ​വും വൃ​ക്ഷ​ത്തെ ന​ടീ​ലും നാളെ
Wednesday, June 3, 2020 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പ് 57.7 ല​ക്ഷം തൈ​ക​ള്‍ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി. ഇ​തി​ല്‍ 47 ല​ക്ഷം തൈ​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു മു​ഖേ​ന സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.
ജൂ​ണ്‍ 5 ന് ​ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ല്‍ തു​ട​ങ്ങി ജൂ​ലൈ മാ​സ​ത്തി​ലെ വ​ന​മ​ഹോ​ത്സ​വം വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍-​സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല തൈ​വി​ത​ര​ണ​വും വൃ​ക്ഷ​ത്തെ ന​ടീ​ലും അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​വ​നം മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു കു​ട​പ്പ​ന​ക്കു​ന്ന് ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ക്കും. തൈ​ക​ള്‍, ന​ഴ്സ​റി​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി. ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​മാ​രെ ബ​ന്ധ​പ്പെ​ടാം.
ജി​ല്ല,ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നീ ക്ര​മ​ത്തി​ല്‍:- തി​രു​വ​ന​ന്ത​പു​രം- 0471 - 2360462- 9447979135, കൊ​ല്ലം -0474 -2748976- 9447979132.