മു​ത​ല​പ്പൊ​ഴി തു​റ​മു​ഖ​ത്തി​ന് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും: ഫിഷറീസ് മ​ന്ത്രി
Wednesday, June 3, 2020 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 43 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ ഉ​ദ്ഘാ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​ത​ല​പ്പൊ​ഴി തു​റ​മു​ഖ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ച്ച് ഗേ​റ്റ് സ്ഥാ​പി​ക്കും. മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ണെ​ണ്ണ സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മു​ത​ല​പ്പൊ​ഴി മു​ത​ല്‍ അ​ഞ്ചു​തെ​ങ്ങ് വ​രെ​യു​ള്ള തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ ത​ര്‍​ക്ക​ത്തി​ന് ഇ​ട​ന​ല്‍​കാ​തെ ഈ ​സൗ​ക​ര്യ​മു​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ദ്ധ​തി 2018-ല്‍ ​പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും പു​ലി​മു​ട്ടി​ന് നീ​ളം കു​റ​വാ​യ​തി​നാ​ല്‍ തു​റ​മു​ഖ ചാ​ന​ലി​ല്‍ മ​ണ്ണ് അ​ടി​ഞ്ഞ് യാ​ന​ങ്ങ​ള്‍​ക്ക് ക​ര​യ്ക്കെ​ത്താ​ന്‍ ത​ട​സ​മ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ലി​പ്പോ​ള്‍ ക​നാ​ല്‍ അ​ഞ്ച് മീ​റ്റ​ര്‍ ആ​ഴ​ത്തി​ല്‍ മ​ണ്ണ് നീ​ക്കി യാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി. ആ​ഗോ​ള ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും താ​ല്പ​ര്യം​കാ​ണി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വൃ​ത്തി​ക​ള്‍​ക്കെ​ത്തി​യ അ​ദാ​നി ഗ്രൂ​പ്പു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ അ​വ​രെ​ക്കൊ​ണ്ട് സൗ​ജ​ന്യ​മാ​യി ഈ ​പ്ര​വൃ​ത്തി ചെ​യ്യി​ക്കാ​നാ​യി.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും ഒ​രേ​പോ​ലെ ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​റ​മു​ഖ​ത്തി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന് തി​ര​ക്ക് കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു കൂ​ടി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി.​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ ബി.​ടി.​വി കൃ​ഷ്ണ​ന്‍, സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍ വി.​കെ. ലോ​ട്ട​സ്. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ജി.​എ​സ്.​അ​നി​ല്‍​കു​മാ​ര്‍. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന വി​വി​ധ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക​ള്‍​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ അ​താ​ത് താ​ലൂ​ക്ക് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.
അ​വ​സാ​ന തീ​യ​തി 10. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ക​മ​ലേ​ശ്വ​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​മാ​യോ 0471-2464076 എ​ന്ന ന​മ്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.