തി​രു​വ​ന​ന്ത​പു​ര​ത്ത് 19 ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; പേരൂർക്കട ആ​ശു​പ​ത്രി വാ​ർ​ഡ് അ​ട​ച്ചു
Wednesday, June 3, 2020 11:06 PM IST
തി​രു​വ​ന​ന്ത​പു​രം : ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വൈ​ദി​ക​ൻ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​യും പേ​രൂ​ർ​ക്ക​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​യും ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. വൈ​ദി​ക​നു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ 10 ഡോ​ക്ട​ർ​മാ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്. പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ലെ ഒ​ൻ​പ​ത് ഡോ​ക്ട​ർ​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. ഇ​വ​ർ​ക്കു പു​റ​മേ 13 ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ൾ അ​ട​ക്കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20-നാ​ണ് വൈ​ദി​ക​ന് സ്കൂ​ട്ട​ർ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​യ് 20 വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം അ​ല്പം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 31ന് ​ശ്വാ​സ​ത​ട​സം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചൊവ്വാഴ്ച യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്നു ക​ണ്ടെ​ത്തി​യ​ത്. എ​വി​ടെ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.
ഇ​ഞ്ചി​വി​ള വഴി എത്തിയത് 126പേ​ർ
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 126പേ​ർ കേ​ര​ള​ത്തി​ൽ എ​ത്തി. 82 പു​രു​ഷ​ന്മാ​രും 44 സ്ത്രീ​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള 122 പേ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ര​ണ്ടു​പേ​രും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ഡ​ൽ​ഹി​യി​ൽ നി​ന്നും ഓ​രോ​രു​ത്ത​രു​മാ​ണ് എ​ത്തി​യ​ത്.
റെ​ഡ് സോ​ണി​ലു​ള്ള​വ​ർ 32 . എ​ല്ലാ​വ​രെ​യും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു.