മ​ഴ​ക്കു​ഴി​യി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Wednesday, June 3, 2020 11:05 PM IST
പാ​ലോ​ട്: വീ​ട്ടി​ലെ മ​ഴ​ക്കു​ഴി​യി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ആ​ന​കു​ളം കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ ജി​തോ​ഷി​ന്‍റെ​യും ഗ്രീ​ഷ്മ​യു​ടേ​യും മ​ക​ൻ നി​ര​ഞ്ജ​ൻ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്രീ​ഷ്മ മൂ​ത്ത​മ​ക​ൻ നി​ർ​മ​യ്നെ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ നി​ര​ഞ്ജ​ൻ വീ​ടി​ന് ചു​റ്റും ഓ​ടി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​താ​യ​തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ഴ​ക്കു​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. ഒ​ന്നാം ക്ലാ​സി​ലേ​യ്ക്കു​ള്ള അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ശേ​ഷം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​ഠി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​പ്പോ​ഴും വീ​ടി​ന്‍റെ തൊ​ടി​യി​ലും പ​റ​മ്പി​ലും ഓ​ടി​ന​ട​ക്കു​ക നി​ര​ഞ്ജ​ന് പ​തി​വാ​യി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​ഴ​ക്കു​ഴി​യു​ടെ മു​ക​ളി​ലെ ഗ്രി​ൽ തു​റ​ന്നു നോ​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ​താ​വാം എ​ന്നാ​ണ് നി​ഗ​മ​നം.