ആ​നാ​ട്ടെ കോ​വി​ഡ് ബാ​ധ: പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി 55പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ
Wednesday, June 3, 2020 11:05 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് 19 ഒ​രാ​ളി​ല്‍ സ്ഥി​രി​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗി​ച്ചു വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗി സ​മ്പ​ര്‍​ക്ക സം​ശ​യ​മു​ള്ള ആ​നാ​ട് ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക്, കാ​ന​റ ബാ​ങ്ക്, റേ​ഷ​ന്‍​ക​ട, എ​ടി​എം കൗ​ണ്ട​റു​ക​ള്‍ ഹോ​മി​യോ ആ​ശു​പ​ത്രി, ക​ശു​വ​ണ്ടി ഫാ​ക്ട​റി, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നൗ​ണ്‍​സ്മെ​ന്‍റ് നി​ര​ന്ത​ര​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്നു വ​രു​ന്നു. രോ​ഗി​യു​മാ​യി അ​ടു​ത്ത് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ പാ​റ​ശാ​ല സ​ര​സ്വ​തി കോ​ള​ജി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. രോ​ഗ​ബാ​ധി​ത​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കൊ​റോ​ണ വാ​ര്‍​ഡി​ലും, ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലു​ള്ള ആ​ള്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ലി​ലു​മാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ 55 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.
രോ​ഗ​ബാ​ധി​ത​ന്‍റെ റൂ​ട്ട് മാ​പ്പ് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടു കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ന്‍ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ശ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ത്തി​ന് വി​ഷ​യം ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന ടി​വി​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മൂ​ഴി, ചു​ള്ളി​മാ​നൂ​ര്‍, കു​ഴി​വി​ള, മ​ന്നൂ​ര്‍​ക്കോ​ണം എ​ന്നീ നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ച് ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ജ​ന​ങ്ങ​ള് ജാ​ഗ്ര​ത​യോ​ടെ പു​ല​ര്‍​ത്തു​വാ​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രു​ന്ന​തി​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.