ഓ​ണ്‍​ലൈ​നി​ല്‍ താ​ങ്ങാ​വാ​ന്‍ ആ​നാ​വൂ​രി​ല്‍ കു​ട്ടി​പ്പോ​ലീ​സി​റ​ങ്ങി
Wednesday, June 3, 2020 11:05 PM IST
വെ​ള്ള​റ​ട: ആ​നാ​വൂ​രെ​ന്ന ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഭാ​ഗ​മാ​യി മാ​റി​യ കു​ട്ടി​പ്പോ​ലീ​സ് ഇ​ക്കു​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഓ​ൺ​ലൈ​ൻ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ വി​ജ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി ജ​ന​കീ​യ കാ​ന്പ​യി​നു​മാ​യി രം​ഗ​ത്ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ "ത​നി​ച്ചാ​ക്കി​ല്ല താ​ങ്ങാ​യി ഞ​ങ്ങ​ളു​ണ്ട് 'എ​ന്ന ആ​ശ്വാ​സ​വാക്കു​മാ​യാ​ണ് ഇ​ക്കു​റി ആ​നാ​വൂ​രി​ല്‍ കു​ട്ടി​പ്പോ​ലീ​സി​റ​ങ്ങു​ന്ന​ത്. "എ​നി​ക്കും പ​ഠി​ക്ക​ണം' എ​ന്ന ടാ​ഗി​ല്‍ എ​സ്പി​സി യൂ​ണി​റ്റ് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും വ്യ​ക്തി​ക​ളോ​ടും ഗ്ര​ന്ഥ​ശാ​ല​ക​ളോ​ടും ഉ​പ​യോ​ഗി​ക്കാ​ത്ത ടി​വി ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന മൊ​ബെ​ല്‍ ഫോ​ണ്‍, പ​ഴ​യ ടാ​ബ്‌​ലെ​റ്റ്, പ​ഴ​യ കം​പ്യൂ​ട്ട​റു​ക​ള്‍ ഇ​വ ന​ല്‍​കി സ​ഹാ​യി​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യും നി​ര​വ​ധി​പേ​ര്‍ സ​ഹാ​യ വാ​ഗ്ദാ​ന​ളു​മാ​യെ​ത്തു​ക​യും ചെ​യ്തു.
സ്കൂ​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഓ​ണ്‍​ലൈ​ന്‍ സൗകര്യം അ​ധ്യാ​പ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്താ​ൻ എ​സ്പി​സി സ​ര്‍​വെ ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ഫ​സ്റ്റ് ബെ​ല്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ കേ​ബി​ള്‍ ക​ണ​ക്‌​ഷ​ന്‍ ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ സൗ​ജ്യ​ന്യ​മാ​യി കേ​ബി​ള്‍ ക​ണ​ക്‌​ഷ​ന്‍ എ​ത്തി​ക്കാ​ന്‍ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​താ​യി അ​റി​യി​ച്ചു. കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ലൈ​ബ്ര​റി​കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക സ​ഹാ​യം ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു.
സു​മ​ന​സു​ക​ള്‍ ന​ല്‍​കു​ന്ന സ​ഹാ​യം അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് കു​ട്ടി​പ്പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. മാ​ത്ര​മ​ല്ല, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ടീ​ച്ചിം​ഗ് വീ​ഡി​യോ, ഓ​ഡി​യോ​ക​ള്‍ ത​യാ​റാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കു​ന്ന പ​ദ്ധ​തി​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു.
നൂ​റി​ലേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​സ്കൂ​ള്‍ വ​ര്‍​ഷ​ത്തി​ല്‍ യൂ​ണി​റ്റ് ന​ട​ത്തി​യ​ത്. പ്ര​വ​ര്‍​ത്ത​ന​മി​ക​വി​നെ മു​ന്‍​നി​ർ​ത്തി മി​ക​ച്ച സാ​മൂ​ഹി​ക പ്ര​തി ബ​ദ്ധ​ത​യു​ള്ള അ​ധ്യാ​പ​ക​നു​ള്ള ഗ്രാ​മീ​ണ പു​ര​സ്കാ​രം മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ സൗ​ദീ​ഷ് ത​മ്പി​യാ​ണ് എ​സ്പി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍.