പ​ന്ത്ര​ണ്ടാം നി​ല​യി​ൽ നി​ന്നും വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 3, 2020 11:05 PM IST
പോ​ത്ത​ൻ​കോ​ട് : ക​ണി​യാ​പു​രം പ​ള്ളി​പ്പു​റ​ത്ത് താ​മ​ര​ക്കു​ള​ത്തി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്‌​ളാ​റ്റി​ന്‍റെ പ​ന്ത്ര​ണ്ടാം നി​ല​യി​ൽ നി​ന്നും വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ മെ​ഥി​നി​പ്പൂ​ർ സു​ബ​യ​ച​ന്ദ്ര​കി​ര​ണി​ന്‍റെ മ​ക​ൻ ബ​ബ​ൻ കി​ര​ൺ (28) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ്ച​ച​ക​ഴി​ഞ്ഞ് മൂ​ന്നേ​കാ​ലോ​ടെ സ്വ​കാ​ര്യ ഫ്‌​ളാ​റ്റ് നി​ർ​മാ​ണ സ്ഥ​ല​ത്താ​ണ് സം​ഭ​വം. ക​മ്പി കെ​ട്ടു​ന്ന പ​ണി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ കാ​ൽ വ​ഴു​തി വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നാ​ലു​മ​ണി​യോ​ടെ മ​രി​ച്ചു. ബ​ബ​ൻ കി​ര​ൺ ഇ​വി​ടെ എ​ത്തി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി. പൂ​ജാ​ക​ര​ണാ​ണ് ഭാ​ര്യ.