മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി
Wednesday, June 3, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ണ്ണ​മ്മൂ​ല പാ​ലം വ​രെ​യു​ള്ള ആ​മ​ഴി​ഞ്ചാ​ൻ തോ​ടി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യും. ഉ​ള്ളൂ​ർ തോ​ട്, പാ​ർ​വ​തി പു​ത്ത​നാ​ർ, ക​ണ്ണ​മ്മൂ​ല പാ​ലം മു​ത​ൽ നെ​ല്ലി​ക്കു​ഴി വ​രെ​യു​ള്ള തോ​ട്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ളി​ലെ ഓ​ട​ക​ൾ എ​ന്നി​വ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചീ​ക​രി​ക്കും.
ഇ​തി​നാ​യി കോ​ർ​പ്പ​റേ​ഷ​ൻ അ​ട​ക്ക​മു​ള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ന​വ്‌​ജ്യോ​ത് സിം​ഗ് ഖോ​സ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.