നെടുമങ്ങാട്ട് പ്ര​തി​ഷേ​ധം
Wednesday, June 3, 2020 11:03 PM IST
നെ​ടു​മ​ങ്ങാ​ട് : ഓ​ൺ​ലൈ​ൻ പ0​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത കാ​ര​ണം ദ​ളി​ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. യു​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ: മ​ഹേ​ഷ് ച​ന്ദ്ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് താ​ഹി​ർ, ക​രു​പ്പൂ​ര് സ​തീ​ഷ്, കെ ​ജെ .ബി​നു.​അ​മ​ൽ, മ​നു. ഷാ​ഹിം, ആ​സി​ഫ്, രാ​ഹു​ൽ, നൗ​ഷാ​ദ് ഖാ​ൻ ,മ​ഞ്ച​യി​ൽ റാ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.