ഫ​സ്റ്റ് ബെ​ൽ ഗ്രാ​മ​ങ്ങ​ളി​ൽ മു​ഴ​ക്കി ‘സ്ലേ​റ്റും പെ​ൻ​സി​ലും ' അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ
Wednesday, June 3, 2020 11:03 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ലോ​ക്ഡൗ​ണി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ക്ലാ​സി​നു സ​ഹാ​യ​ക​മാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല. കി​ളി​മാ​നൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ അ​ക്കാ​ദ​മി​ക് കൂ​ട്ടാ​യ്മ​യാ​യ 'സ്ലേ​റ്റും പെ​ൻ​സി​ലു​മാ​ണ് ' സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ്, കേ​ബി​ൾ ടി​വി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സ് പ​ഠ​ന​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ എ​ത്തി​ച്ചു കൊ​ണ്ടാ​ണ് കൂ​ട്ടാ​യ്മ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​കു​ന്ന​ത്‌.
പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡാ​യ പാ​പ്പാ​ല കോ​ള​നി​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ൾ​ക്ക് ഈ ​സം​രം​ഭം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു .പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ ക്ലാ​സ് ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ൾ മാ​റ്റാ​ൻ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​വും കൂ​ട്ടാ​യ്മ ന​ൽ​കു​ന്നു​ണ്ട്. പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ക്ക്ഷീ​റ്റു​ക​ൾ, വാ​യ​ന​ക്കാ​ർ​ഡു​ക​ൾ എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും സാ​മൂ​ഹി​ക അ​ക​ല​വും പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​ന​ട​ന്ന സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം വാ​ർ​ഡ് മെ​മ്പ​ർ നി​ഷ നി​ർ​വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ത്തി.​വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് കൂ​ട്ടാ​യ്മ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി ഹെ​ൽ​പ്പ് ഡെ​സ്ക്കും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട് .9446705121, 9446235105, 9746774458.