ജി​ല്ല​യി​ൽ ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു
Tuesday, June 2, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു.
മ​രി​യ​നാ​ട് സ്വ​ദേ​ശി​ക്കും(35) ,ക​ല്ല​റ സ്വ​ദേ​ശി (48) ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി(39) ,നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി(77) വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(45), വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​ദേ​ശി( 53) പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശി(38) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്.​
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​റു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​വ​രാ​ണ്. ഇ​തി​ല്‍ നാ​ലു പേ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ര​ണ്ടു പേ​രെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും പാ​ര്‍​പ്പി​ച്ചി​രു​ന്നു.​ ഇ​ന്ന​ലെ മ​രി​ച്ച നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​ക്ക് രോ​ഗം വ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
ഏ​പ്രി​ല്‍ 20ന് ​റോ​ഡ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 842 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി430 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.​ജി​ല്ല​യി​ല്‍ 10141പേ​ര്‍ വീ​ടു​ക​ളി​ലും 1749 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
​ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 22 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.20 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 144പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.​
ഇ​ന്ന​ലെ 381 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 140 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.​
ജി​ല്ല​യി​ല്‍ 52 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​യി 1749 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.