അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്കം: ട്രെ​യി​നു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​യി
Tuesday, June 2, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​ന്നും മ​ട​ങ്ങാ​ന്‍ ത​യാ​റാ​കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ട്രെ​യി​നു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി.
ജി​ല്ല​യി​ലെ ലി​സ്റ്റ് പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഇ​ന്ന് യു​പി​യി​ലെ ല​ഖ്നൗ​വി​ലേ​ക്ക് ട്രെ​യി​ൻ പു​റ​പ്പെ​ടും. ഇ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ കൊ​ല്ലം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ട്. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ കൊ​ല്ല​ത്തും തി​രു​വ​ല്ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​റി​നും എ​ട്ടി​നും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബം​ഗാ​ളി​ലേ​ക്കും ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​ന് കൊ​ല്ല​ത്തും തി​രു​വ​ല്ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.